2012 സിനിമ റിവ്യൂ – 1. “ബ്യൂടി ഫുള്‍”


അസാധ്യമായി പാടുക അസാധ്യമായി അഭിനയിക്കുക അതുപോലെ അസാധ്യമായി ജീവിക്കുന്ന ഒരാളുടെ കഥയാണ്‌ ബ്യൂടി ഫുള്‍…

ജന്‍മനാ ശരീരം മുഴുവന്‍ തളര്‍ന്നു പോയ ഒരു മനുഷ്യന്‍ പുഞ്ചിരിയോടെ ജീവിതത്തെ നോക്കി കാണുന്നു….ഇവിടെ അയാള്‍ പറയുന്നത് പോലെ ഇട്ടു മൂടാനുള്ള പണം ഉള്ളത് കൊണ്ട് മാത്രമാണ് അയാള്‍ പുഞ്ചിരിയോടെ ജീവിതത്തെ നോക്കി കാണുന്നത് എന്നതാണ് സത്യം…

ചിത്രത്തില്‍ അനൂപിന്‍റെ തിരക്കഥയും ഗാനങ്ങളും മികച് നില്‍ക്കുന്നു….പക്ഷെ ‘വിവാഹം എന്നത് വിവാഹേതര ബന്ധത്തിനുള്ള ലൈസന്‍സാണ്’ എന്നൊക്കെ ഒരു സ്ത്രീ കഥാപാത്രത്തെകൊണ്ട് പറയിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല….

വിവാഹേതര ബന്ധത്തിന്‍റെ മഹത്വം (??) കാണിക്കുന്നതിന്റെ വ്യഗ്രത എന്താണാവോ….

അത് പോലെ ‘ഉദ്ധാരണ ശേഷിയില്ലാത്ത ഭര്‍ത്താവിനെ കൊല്ലാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന വിഷം’ തുടങ്ങിയ പരാമര്‍ശവും ഒഴിവാക്കാമായിരുന്നു….പലപ്പോഴും അത് അരോചകവും മുഴച് നില്‍ക്കുന്നതുമായി മാറുന്നു….

ഹാസ്യം കൈകാര്യം ചെയ്യുന്നത് നന്ദുവാണ്…(സുരാജ് വെഞ്ഞാറമൂട് ഇല്ലാഞ്ഞത്
അത്രയും ആശ്വാസം…) ഐശ്വര്യ റായിയുടെ വയറിളക്കത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ആയമ്മയോടുള്ള ഇഷ്ടമങ്ങു പോയി….(അഭിഷേക് ബച്ചന്‍ കേള്‍ക്കണ്ട…)

തസ്നീ ഖാന്‍റെ റോള്‍ വേലക്കാരി കഥാപാത്രങ്ങളുടെ സ്ഥിരം ഫോര്‍മാറ്റ്‌ തന്നെയാണ് തിരക്കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്നത് എങ്കില്‍ പോലും രസമുളവാക്കുന്നതാണ്..(അല്ല മാഷേ ഈ വേലക്കാരികലെയൊക്കെ ഒരേ അച്ചില്‍ നിന്നാണോ ഉണ്ടാക്കുന്നത്….??!!)

സ്ടീഫന്‍ ലൂയിസിന്‍റെയും ജോണി ന്‍റെയും സൌഹൃദത്തിന്റെ ഊഷ്മളത നന്നായി അവതിരിപ്പിച്ചിട്ടുണ്ട് ….

തീര്‍ച്ചയായും ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുന്നുണ്ട് ഈ ചിത്രം പ്രേക്ഷകരില്‍………

ത്രീ കിങ്സ് പോലുള്ള ചിത്രങ്ങള്‍ എടുത്ത വി കേ പ്രകാശ്‌ തന്‍റെ എല്ലാ വിഴുപ്പുകളും അലക്കി വെളുപ്പിച്ചിരിക്കുന്നു….

Advertisements

One comment

  1. nikhil · · Reply

    salame takarppan rvw … i also like this mve 2011 best mve after traffic

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: