2012 സിനിമ റിവ്യൂ – 3.”കോണ്‍ഫിഡെണ്ട്കാസനോവ”


കോണ്‍ഫിഡെണ്ട് കാസനോവ

റോക്ക് ന്‍ റോളിനു സാഗര്‍ ഏലിയാസ് ജാക്കിയിലുണ്ടായ ജാര സന്തതി അതാണ്‌ കാസനോവ.പ്രണയത്തിന്‍റെ രാജകുമാരന്‍ എന്നൊക്കെ പറയുന്നത് കേട്ടു..പക്ഷെ ഒരു സംശയം ഈ വ്യഭിചാരം എന്ന് മുതലാ പ്രണയമായത്..!!രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ അയാള്‍ വെച്ചോണ്ട് ഇരിക്കില്ല പോലും!! ഇതാണോ പ്രണയം..!! സ്ത്രീയെ വെറും ഉപകരണമായി മാത്രം കാണുന്ന നായകന്‍ പുതിയ കാമുകിക്ക് വേണ്ടി പഴയ കാമുകിയുടെ പട്ടിക്കുട്ടിയെ തുറന്നു വിട്ടു അവളെ അതിന്‍റെ പിന്നാലെ ഓടിക്കുന്ന ദൃശ്യം തികച്ചും പരിഹാസ്യമാണ്.. തികഞ്ഞ സ്ത്രീ വിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞു നില്‍ക്കുന്നു ഈ ചിത്രത്തില്‍ ഉടനീളം.ചിത്രത്തിലെ നായകന്‍ ഒരിക്കല്‍ പോലും മലയാളിയുടെ പ്രതിരൂപമായോ സ്വപ്നമായോ വരുന്നില്ല.

ആത്യന്തികമായി ചിത്രം ഒരു പ്രണയ(?? ) കഥയാണോ പ്രതികാര കഥയാണോ എന്ന് നിശ്ചയമില്ല (കഥയുണ്ടോ എന്ന് തന്നെ സംശയമാണ്)
സ്ത്രീകളെ വെറും 55 കിലോ മാംസം മാത്രമായി കണ്ടു നടന്ന ഒരാള്‍ പെട്ടെന്ന് ഒരു പെണ്ണിനെ കണ്ടപ്പോള്‍ പരിശുദ്ധ പ്രേമം..അവള്‍ക്ക് കാപ്പി മേടിച്ചു കൊടുക്കുന്നു..തേന്‍ കൊടുക്കുന്നു..അവളെ സ്പര്‍ശിക്കാന്‍ പെടാ പാട് പെടുന്നു…ഹോ…അവസാനം അവളെ അതിനു കിട്ടില്ല എന്നറിഞ്ഞിട്ടാണോ എന്തോ..പിന്നെ അവളെ ജീവിത പങ്കാളിയാക്കണം എന്ന മോഹം ..പക്ഷെ വിധി അയാളെ അതിനു അനുവദിക്കുന്നില്ല…ഒരു ദിവസം പ്രണയ പരവശയായി അവള്‍ കാസനോവയെ കാണാന്‍ പോകുമ്പോള്‍ അവള്‍ പോലീസുകാര്‍ക്കും കൊള്ളക്കാര്‍ക്കും ഇടയില്‍ പെടുകയാണ്..പോലീസുകാര്‍ -കൊള്ളക്കാര്‍ കൊള്ളക്കാര്‍-പോലീസുകാര്‍..പോലീസുകാര്‍ -കൊള്ളക്കാര്‍..കൊള്ളക്കാര്‍-പോലീസുകാര്‍…അവസാനം കൊള്ളക്കാരുടെ വെടി കൊണ്ട് നമ്മുടെ സോറി കാസനോവ യുടെ നായിക അതി ദാരുണമായി കൊല്ലപ്പെടുകയാണ് സുഹൃത്തുക്കളെ…കൊല്ലപ്പെടുകയാണ്….

അങ്ങനെ കൊള്ളക്കാരെ ദുഫായില് വെച്ച് നമ്മുടെ കാസനോവക്കൊച്ചേട്ടന്‍ കൊല്ലുന്നു……..(കഴിഞ്ഞോ.. .ഇല്ല ഇനി പേര് കൂടി കാണിക്കും..എന്താ പോരെ…)

ചിത്രത്തില്‍ മോഹന്‍ ലാല്‍ പ്രായം മറന്നു നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്..റിയാസ് ഖാനും നാല് പിള്ളേരും അവരവരുടെ വേഷങ്ങള്‍ മനോഹരമാക്കി…നായികമാര്‍(അങ്ങനെയൊന്നുണ്ടോ!!) മിനി സ്കര്‍ട്ടും ഇട്ടോണ്ട് കാസനോവയുടെ താളത്തിനൊത്ത് തുള്ളുന്നു..!!കാസനോവ പ്രേമിക്കാന്‍ പറയുമ്പോള്‍ പ്രേമിക്കുന്നു..ഫോണ്‍ ചെയ്യാന്‍ പറയുമ്പോള്‍ ഫോണ്‍ ചെയ്യുന്നു..ഒരുമിച്ചു നടക്കാന്‍ പറയുമ്പോള്‍ നടക്കുന്നു..!!!
റോഷന്‍ ആന്‍ഡ്രൂസിന്റെ ഷോട്സ് അപാരം.ചായാഗ്രഹണവും സംഘട്ടന രംഗങ്ങളും മികവുറ്റതാണ്.ചിത്രത്തിന്‍റെ ക്രാഫ്റ്റ് ബോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കും.ബോബി സഞ്ജയ്‌ വളരെ നിരാശപ്പെടുത്തി.

പിന്‍ കുറിപ്പ്: ഈ സിനിമയുടെ ശരിക്കും പേരെന്താ..?? കോണ്‍ഫിഡെണ്ട് കാസനോവ എന്നുണ്ടോ അതോ കാസനോവ എന്ന് മാത്രമേ ഉള്ളോ…എന്തായാലും കാശ് പോയി…ഇനി പറഞ്ഞിട്ടെന്താ…

ഫാള്‍ ഇന്‍ ട്രാപ്.. ഫാള്‍ ഇന്‍ ട്രാപ് ..ഓഹോഹോ… ഫാള്‍ ഇന്‍ ട്രാപ്….ഓഹോഹോ… ഫാള്‍ ഇന്‍ ട്രാപ്..

2 comments

  1. കഴിഞ്ഞോ.. .ഇല്ല ഇനി പേര് കൂടി കാണിക്കും..എന്താ പോരെ…

  2. ഈ വ്യഭിചാരം എന്ന് മുതലാ പ്രണയമായത്..!!രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ അയാള്‍ വെച്ചോണ്ട് ഇരിക്കില്ല പോലും!! ഇതാണോ പ്രണയം..!! സ്ത്രീയെ വെറും ഉപകരണമായി മാത്രം കാണുന്ന നായകന്‍ പുതിയ കാമുകിക്ക് വേണ്ടി പഴയ കാമുകിയുടെ പട്ടിക്കുട്ടിയെ തുറന്നു വിട്ടു അവളെ അതിന്‍റെ പിന്നാലെ ഓടിക്കുന്ന ദൃശ്യം തികച്ചും പരിഹാസ്യമാണ്.. തികഞ്ഞ സ്ത്രീ വിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞു നില്‍ക്കുന്നു ഈ ചിത്രത്തില്‍ ഉടനീളം.ചിത്രത്തിലെ നായകന്‍ ഒരിക്കല്‍ പോലും മലയാളിയുടെ പ്രതിരൂപമായോ സ്വപ്നമായോ വരുന്നില്ല.

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: