2012 സിനിമ റിവ്യൂ – 4 “സെക്കന്റ്‌ ഷോ”


സുബ്രമണ്യപുരവും അങ്ങാടി തെരുവും കണ്ടു കണ്ണ് തള്ളി, സമനില തെറ്റി, മലയാളത്തില്‍ എന്തെ ഇത്തരം ചിത്രങ്ങള്‍ വരാത്തത് എന്ന് വിലപിക്കുന്ന പ്രേക്ഷകര്‍ക്കുള്ളതാണ് ഈ ചിത്രം.കണ്ടു മടുത്ത ഒരു കൊട്ടേഷന്‍ കഥയാണെങ്കിലും ആവിഷ്കരണത്തിലെ പുതുമയും വന്യതയും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.ചിത്രത്തിന്‍റെ അണിയറയിലും വെള്ളിത്തിരയിലും പുതുമുഖങ്ങള്‍ ആണ്.അതിന്‍റെ ഫ്രെഷ്നെസ്സും ക്ഷമിക്കാവുന്ന പാക പിഴകളും ഉണ്ട്..കഥ നടക്കുന്നത് ഒരു ചേരി പ്രദേശത്താണ്.അവിടെയുള്ള ലാലു, കുരുടി തുടങ്ങിയവരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.ലാലുവായി താര പുത്രനും കുരുടിയായി സണ്ണിയും അഭിനയിച്ചിരിക്കുന്നു.തീര്‍ച്ചയായും രണ്ടു പേര്‍ക്കും മലയാള സിനിമയില്‍ ഒരിടമുണ്ട്‌.നായികയായ പെണ്‍കുട്ടിയും വരാളെ നന്നായി ചെയ്തു.ബാബുരാജിന്‍റെ കഥാപാത്രവും ചിരിക്കു വക നല്‍കി.

പുതുമ തേടുന്ന സംവിധായകര്‍ എല്ലാം കൊട്ടേഷന്‍ കഥകള്‍ സിനിമയാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.ഈ പിള്ളേര്‍ക്ക് കൊട്ടേഷന്‍ പണിയാല്ലാതെ വേറൊന്നും അറിഞ്ഞൂടെ !! ഇപ്പൊ നാടന്‍ പണിക്കൊന്നും ആളുകളെ കിട്ടാനേ ഇല്ല…കൂലിയാണെങ്കില്‍ ലോകത്തില്ലാത്തതും!!(എന്നിട്ടാ അവന്മാര്‍ ഈ പണിക്കു പോകുന്നത്…!!)മണല്‍ വാരലും വണ്ടി പിടുത്തവും കഴിഞ്ഞു കഞ്ചാവ് കടത്തിലേക്കും അവര്‍ കടക്കുന്നു.മണല്‍ വാരലും വണ്ടി പിടുത്തവുമായി നടക്കുന്ന കൂട്ടുകാര്‍ ബാലിശമായ ചെറിയ ചെറിയ പ്രശ്നങ്ങളിലൂടെയാണ് വലിയ കൊലപാതകത്തില്‍ വരെ എത്തുന്നത്.അത് ചതിയിലെക്കും വഞ്ചനയിലേക്കും പകയിലെക്കും പ്രതികാരത്തിലേക്കും നയിക്കുന്നു.അപ്രതീക്ഷിത ക്ലൈമാക്സും ചിത്രത്തിന്‍റെ മുതല്‍ക്കൂട്ടാണ്.

വളരെ സംഭവ ബഹുലമായ ഒരു ചിത്രമൊന്നുമല്ല സെക്കന്റ്‌ ഷോ, വളരെ സിമ്പിള്‍ ആയ ഒരു കഥ വളരെ നാച്ചുറല്‍ ആയി, രസകരമായി പറഞ്ഞു പോകുന്ന ഒരു കഥ .സംവിധായകന്‍റെ ക്രാഫ്റ്റ് തന്നെയാണ് അതിന്‍റെ ജീവന്‍.കഥാഗതിയും അതിന്‍റെ ട്രീട്മെന്റും ശ്രദ്ധേയമാണ്. സവര്‍ണ്ണവള്ളുവനാടന്‍ ക്ലീഷേകളും,അമൂല്‍ ബേബി പ്രണയകഥയും,മടുക്കുത്തു കുത്തി വയല്‍ വരമ്പിലൂടെ പോകുന്ന വെള്ള മുണ്ടും അഭിനവ കാസനോവമാരെയും കണ്ടു മടുത്തവര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രം.

പാകപ്പിഴകള്‍ ഉണ്ടെങ്കിലും ക്ഷമിക്കാവുന്നതാണ്

(കണ്ണ് കീറാത്ത പിള്ളേരല്ലേ അവര് കളിക്കട്ടെ സൈമാ….)

Advertisements

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: