വാപ്പച്ചിയുടെ ലെഗസി


അമിതാഭ് ബച്ചന്‍റെ മകന് ശേഷം, രാജ് കുമാറിന്‍റെ മകന് ശേഷം ചിരഞ്ജീവിയുടെ മകന് ശേഷം കമലഹാസ്സന്റെ മകള്‍ക്ക് ശേഷം മറ്റൊരു മെഗാ താര പുത്രനും സിനിമയിലേക്ക് വന്നിരിക്കുകയാണ്.ഒരു ബ്രഹ്മാണ്ടചിത്രത്തില്‍ പറന്നിറങ്ങാമായിരുന്നിട്ടും ഒരു കൊച്ചു ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്.ആദ്യ ചിത്രത്തില്‍ തന്നെ വരവറിയിച്ചു.പയ്യന്‍റെ ഭാവിയെ കുറിച്ച് പറയാറായിട്ടില്ല. രണ്ടു മൂന്നു പടങ്ങള്‍ കൂടി ചെയ്യട്ടെ നമുക്ക് നോക്കാം പറ്റിയാല്‍ അടുത്ത മെഗാസ്റ്റാര്‍ ആക്കാം.അതിനുള്ള വിത്ത് ഗുണമുണ്ട്.

പിന്നെ വാപ്പച്ചിയുടെ തഴമ്പ് മാത്രം പോര മലയാള സിനിമയില്‍ തമ്പുരാനായി വാഴാന്‍.ആദ്യ സിനിമയില്‍ തരക്കേടില്ലാതെ അഭിനയിച്ചു.പുതുമുഖം എന്ന തോന്നല്‍ ഉണ്ടാക്കിയില്ല.വാപ്പച്ചിയുടെ പൌരുഷവും ശബ്ദ ഗംഭീര്യവും നടത്തവും ഒക്കെ കിട്ടിയിട്ടുണ്ട്.പിന്നെ വാപ്പച്ചിയുടെ ഭാവാഭിനയവും ഡയലോഗ് ഡെലിവറിയും ഒക്കെ നന്നായി നോക്കി പഠിച്ചാല്‍ ഇളമുറ തമ്പുരാനായി വാഴാം.പക്ഷെ കൊമെഡിയും ഡാന്‍സും വാപ്പച്ചിയെ കണ്ടു പഠിക്കണ്ടാ…അതിനൊക്കെ ബെസ്റ്റ് ലാല്‍ അങ്കിള്‍ തന്നെയാ..വേണെന്നു വെച്ചാല്‍ പെരുമ്പാവൂര്‍ ചേട്ടനോട് പറഞ്ഞാല്‍ ഒരു ടൂഷന്‍ ഏര്‍പ്പാടാക്കാം.

അഹങ്കാരത്തിന്‍റെ അസ്കിത ഉണ്ടെങ്കില്‍ അത് വീട്ടില്‍ സേഫ് ആയി വെക്കുന്നതാണ് നല്ലത്.അഹങ്കാരത്തിന്‍റെ അസ്കിത യുള്ള ഒരു താര പുത്രന്‍ ഇപ്പോള്‍ കട്ടപ്പുറത്താണ് എന്നത് ഓര്‍മ വേണം.പിന്നെ ഇന്റര്‍വ്യൂ കളില്‍ വിനയം കോരി ഒഴിക്കുന്നത് നല്ലതാണ്,പക്ഷെ സ്പാനിഷ്‌ ഭാഷയില്‍ സംസാരിച്ചാലും ഇംഗ്ലീഷില്‍ സംസാരിക്കരുത്,.അപരിചിതരെ കണ്ടാല്‍ തോളില്‍ കയ്യിട്ടു നടക്കുക,നിര്‍മാതാക്കള്‍ വന്നാല്‍ എഴുന്നേറ്റു നിന്ന് വന്ദിക്കുക, വാപ്പച്ചിയെയും ലാലങ്കിളിനെയും പുകഴ്ത്തി പറയുക, അവര്‍ അഭിനയം നിര്‍ത്തിയാല്‍ ആത്മഹത്യ വരെ ചെയ്തേക്കുമെന്ന് വരെ പറഞ്ഞേക്കണം,ഇത്യാദി കലാപരിപാടികള്‍ ചെയ്‌താല്‍ തുടക്കത്തില്‍ പിടിച്ചു നില്‍ക്കാം.

ആദ്യ പടം ഇറങ്ങുന്നതിനു മുന്‍പേ ഫാന്‍സ്‌ അസോസിയേഷന്‍ ഉള്ളത് കൊണ്ട് ഇനിയുള്ള പടങ്ങള്‍ അവര്‍ നോക്കിക്കോളും.എന്‍റെ തല എന്‍റെ ഫുള്‍ ഫിഗര്‍ എന്‍റെ തല എന്‍റെ ഫുള്‍ ഫിഗര്‍ എന്ന രീതിയില്‍ ഫ്ലെക്സുകള്‍ വച്ച് അവന്മാര്‍ ആര്‍ഭാടം ആക്കിക്കോളും.വളരാന്‍ ഒരു ശത്രു നല്ലതാണ്.ആ കാര്യം ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ നോക്കിക്കൊള്ളും ഒരു ആജന്മ ശത്രുവിനെ തന്നെ അവര്‍ മുന്നില്‍ കൊണ്ട് നിറുത്തും .പിന്നെ കൂവി തോല്പിക്കല്‍,സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ കയറി നാറ്റിക്കല്‍, ഉറക്കമിളച്ച് ഫാന്‍ പേജ് ലൈക്‌ ചെയ്യിച്ചു ലക്ഷങ്ങളാക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ ചെയ്യുമ്പോഴേക്കും അനിയന്‍ ഒരു മിനി മെഗാസ്റ്റാര്‍ ആകും ഇല്ലങ്കില്‍ അവര്‍ ആക്കും.പിന്നെ നാല് സ്റ്റേറ്റ് അവാര്‍ഡ്‌, രണ്ടു നാഷണല്‍ അവാര്‍ഡ്,പിന്നെ രാഷ്ട്രീയം, മുഖ്യ മന്ത്രി പദം…ഹോ…(അത്രക്ക് വേണോ..വേണ്ടല്ലേ…..)

എന്തായാലും ദുല്‍ഖര്‍ സല്‍മാന്‍ നസീറിന്‍റെയോ സത്യന്‍റെയോ സോമന്‍റെയോ മകനെ പോലെ സിനിമയില്‍ ഭാവിയില്ലാതാകാതിരുന്നാല്‍ മതിയായിരുന്നു…

എല്ലാ ഭാവുകങ്ങളും നേരുന്നു…

Advertisements

One comment

  1. good one

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: