സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ തമ്പുരാന്‍


സോഷ്യല്‍ നെറ്റ്‌വര്‍ക്ക്.. അടുക്കും തോറും സമയം പോകുന്ന മഹാ സാഗരം.. അലഞ്ഞിട്ടുണ്ട് ഒരുപാട് അത് അന്വേഷിച്ചു….2006 ല്‍ ആണെന്ന് തോന്നുന്നു ..മാനാഞ്ചിറ മൈതാനത്ത് നക്ഷത്ര മെണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടായി….എന്താ….സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ല്‍ കയറണം എന്തിനാ…ആ….ചുമ്മാ ഒന്ന് കേറി നോക്കാന്‍…
പിറ്റേന്ന് പുലര്‍ച്ചെ തന്നെ വെച്ച് പിടിപ്പിച്ചു നേരെ ആദ്യം കണ്ട കഫേയിലേക്ക് .സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളെ കുറിച്ച് അറിയാന്‍ വന്നു പെട്ടത് ഒരു പഴയ സിംഹത്തിന്‍റെ മടയിലായിരുന്നു ഉസ്താദ്‌ ഗൂഗിള്‍ ഖാന്‍…ആവശ്യമറിയിച്ചു ..ദക്ഷിണ വെക്കാന്‍ പറഞ്ഞു…ഊര് തെണ്ടിയുടെ ഓട്ട കീശയില്‍ എന്തുണ്ട്….അവസാനം abdulsalamacp@gmail.com എന്നാ രാഗത്തില്‍ ഒരു അലക്കി അങ്ങട് അലക്കി… ഗൂഗിള്‍ ഫ്ലാറ്റ്…നേരെ കാണിച്ചു തന്നു orkut ലേക്കുള്ള വഴി…

നമ്മള്‍ ഈ ഓര്‍ക്കുട്ട് എന്നൊക്കെ കേള്‍ക്കുന്നതല്ലാതെ അതിനെ പറ്റി ഒരു പിടുത്തവും ഇല്ലായിരുന്നു…അങ്ങനെ ഇതെന്താ സംഭവം എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ ഓര്‍ക്കുട്ടില്‍ ചുമ്മാ കയറി നോക്കുമ്പോള്‍ നമ്മടെ കൂടെ പഠിച്ചവന്മാരും അല്ലാത്തവരും ഒക്കെ ചിരിക്കുന്നു… കൊടുത്തു ഫ്രെണ്ട് റിക്കെസ്റ്റ് കാണുന്നവര്‍ക്കെല്ലാം..അന്ന് ഫൈക് ഏതാ ഒറിജിനല്‍ ഏതാ എന്നറിയാത്ത പ്രായമല്ലേ..ഓ എന്തൊരു ആക്രാന്തമായിരുന്നു അന്നൊക്കെ…!!

ഫേസ് ബുക്കിനെ കുറിച്ച് കേട്ടപ്പോള്‍ അത് എന്ത് ബുക്ക് ആണെന്നറിയാന്‍ വേണ്ടി അതിലും തുടങ്ങി ഒരു അക്കൗണ്ട്‌.ആദ്യമാദ്യമൊക്കെ ഒരു വിഷമമായിരുന്നു ഫേസ് ബുക്കില്‍ കയറാന്‍..ആഴ്ചകള്‍ എടുത്തു ഒന്ന് ക്ലച്ചു പിടിക്കാന്‍..പിന്നെ കൊള്ളാമെന്നു തോന്നി…പിന്നീട് ഓര്‍ക്കുട്ടില്‍ പോയപ്പോള്‍ ജോഷിയുടെ പടം കണ്ട് അടൂരിന്‍റെ പടം കാണാന്‍ പോയ അവസ്ഥയായി പോയി…ഒച്ചയുമില്ല അനക്കവുമില്ല..ഒരു സ്ക്രാപ്പ് ഇട്ടാല്‍ അത് അവിടെ കെടക്കും…ആരങ്കിലും കമന്റ് ഇട്ടാല്‍ അറിയില്ല..ആരെങ്കിലും തെറി വിളിച്ചാല്‍ പോലും അറിയില്ല…(തിരിച്ചു വിളിക്കണ്ടേ..) ഭാഗ്യമുണ്ടെങ്കില്‍ നമ്മള് കാണും…എന്നാലും ഓര്‍ക്കുട്ടിനെ ഞാന്‍ കളഞ്ഞില്ല..ഇപ്പോഴും ഉപയോഗിക്കാറുണ്ട്..വന്ന വഴി മറക്കരുതല്ലോ…

പത്രത്തിലൂടെയാണ് ഞാന്‍ ബ്ലോഗ്ഗിങ്ങിനെ പറ്റി അറിഞ്ഞത്..”അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചിട്ടു” തുടങ്ങിയ പ്രയോഗങ്ങളെല്ലാം കാണാന്‍ തുടങ്ങി.. അതോടെ എനിക്കും ബ്ലോഗിങ്ങിന്‍റെ സൂക്കേട്‌ തുടങ്ങി…ഈ ബ്ലോഗ് എവിടെ കിട്ടും എങ്ങനെയാ ഉണ്ടാക്കുക എന്ന് അന്വേഷിച്ചപ്പോള്‍ എന്‍റെ ഒരു കവി സുഹൃത്താണ് പറഞ്ഞത് ബ്ലോഗ്ഗെറും ഉണ്ട് വേര്‍ഡ്‌ പ്രസ്സും ഉണ്ട് “ബ്ലോഗ്ഗെറാണെങ്കില്‍ ഈസിയാണ് മലപ്പുറത്ത്‌..ഛീ..ഗൂഗിളില്‍ സാധനം കിട്ടും” എന്ന്…..ഞാന്‍ ഒട്ടുമിക്ക ബ്ലോഗുകളും നോക്കി..ഒരു മാതിരി എല്ലാ ബ്ലോഗുകളും ബ്ലോഗ് സ്പോട്ടിലാണ് പക്ഷെ വല്യ പുള്ളികളൊക്കെ ബ്ലോഗുണ്ടാക്കിയതൊക്കെ വേര്‍ഡ്‌ പ്രെസ്സിലാ..അത് കൊണ്ട് ഞാനും ഒന്ന് ഉണ്ടാക്കി വേര്‍ഡ്‌ പ്രസ്സില്‍!! ..!! (ഈ സെലെബ്രെട്ടികളുടെ ബ്ലോഗുകളൊക്കെ വേര്‍ഡ്‌ പ്രേസ്സിലാത്രേ!!)

“ശശി തരൂര്‍ ട്വിട്ടെരില്‍ പ്രതികരിച്ചു”..എന്നൊക്കെ പിന്നീട് പത്രത്തില്‍ കാണാന്‍ തുടങ്ങി..അതോടെ എനിക്കും ട്വിട്ടെരില്‍ “പ്രതികരിക്കാന്‍” തോന്നി….പക്ഷെ ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ലോക കപ്പു നേടിയാല്‍ തുണിയില്ലാതെ ഉള്ള ഫോട്ടോ ട്വിട്ടെരില്‍ കൊടുക്കും എന്ന് ഒരു മഹതി പറഞ്ഞപ്പോഴാണ് ഈയുള്ളവന് ബോധോദയം ഉണ്ടായത്…ഉടനെ കേറി ഒരു യൂസര്‍ നെയിമും ഉണ്ടാക്കി ട്വിട്ടെരില്‍..(ചുമ്മാ..അഥവാ ബിരിയാണി കൊടുത്താലോ..).
പക്ഷെ ട്വിട്ടെരില്‍ എന്താ നടക്കുന്നത് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല…ഒരുമാതിരി ജന്മി-കുടിയാന്‍ ബന്ധം..!!!(അതിലുള്ളതൊക്കെ കൂടിയ സാറന്‍മാരാണെന്നാ കേട്ടെ..)
എനിക്ക് അതിലെ അപ്ഡേറ്റുകള്‍ കാണുമ്പഴേ കലിപ്പാണ്‌..”പല്ല് തേച്ചു,പേസ്റ്റ് ഇല്ലായിരുന്നു ,ഉമിക്കരി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു..” ‘ബിരിയാണിക്ക് ഉപ്പു കൂടിപ്പോയി…””എന്‍റെ ഹെയര്‍ ബാന്‍ഡ് കാണുന്നില്ല..” തുടങ്ങിയ അപ്ഡേറ്റുകള്‍ ആണ് കൂടുതല്‍..!!!അതിനൊക്കെ എന്തോരം കമന്റുകളുമാ..!!
പക്ഷെ നമ്മള് കഷ്ടപ്പെട്ട് ആയിരക്കണക്കിന് കൂടിയ സാറന്മാരെ ഫോളോ ചെയ്യും നമ്മളെ നാലോ അഞ്ചോ ആളും..എനിക്ക് ഈ ജന്മി-കുടിയാന്‍ ബന്ധം ഇഷ്ടമല്ലാത്തത്‌ കൊണ്ട് ഞാന്‍ ഇപ്പൊ വല്ലപ്പോഴും കേറി നോക്കും..(പ്രതികരിക്കണമെന്ന് തോന്നുമ്പോള്‍) അത്ര തന്നെ.

പക്ഷെ പല സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഇപ്പൊ കാണികള്‍ കുറഞ്ഞ മൈതാനം പോലെയായി.ഗവേഷകര്‍ പറയുന്നത് 15നും 25നും മധ്യേ പ്രായമുള്ള ചെറുപ്പക്കാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പലപ്പോഴും ഡി ആക്ടിവേറ്റ് ചെയ്യുന്നുണ്ടെന്നാണ്.തീര്‍ച്ചയായും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വിലപ്പെട്ട സമയം കാര്‍ന്നു തിന്നുന്നുണ്ട്.അതില്‍ നിന്നും കുറച്ചു അകലം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്.

Advertisements

2 comments

  1. അഹഹഹഹ രസമുണ്ട് വായിക്കാന്‍…ടിറ്റര്‍ ഇന്നും എനിക്ക് എന്താണെന്ന് തിരിഞില്ല…ചുമ്മാ ഒരു അക്കൌണ്ട് അവിടെയും ഉണ്ട്..

    1. എനിക്കും ഉണ്ട് ഫോള്ലോ വേര്സ് കുറവാ ഇടയ്ക്കു കയറും 🙂

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: