2012 സിനിമ റിവ്യൂ – 5 “ഉന്നം”


ഒരു തോക്ക്, പത്തിരുപത് ഉണ്ട ,ആറ് ശവശരീരങ്ങള്‍..മതീ..ഉന്നം എന്ന സിനിമ റെഡി. ഹിന്ദിയില്‍ 2007 ല്‍ റിലീസ് ആയ ജോണി ഗദ്ദാര്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഉന്നം നിര്‍മിച്ചിരിക്കുന്നത്.ആത്യന്തികമായി ചിത്രം ഒരു ത്രില്ലറാണ്.ഒരു പ്രത്യേക കാര്യത്തിനു വേണ്ടി ആറു പേര്‍ ഒരുമിച്ചു ഇറങ്ങി പുറപ്പെടുകയും അതില്‍ ഒരാള്‍ ചതിക്കുകയും ആ ചതിയന്‍ മറ്റുള്ളവരില്‍ നിന്നും എങ്ങനെയൊക്കെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ് മൂല കഥ.

പതിവിനു വിപരീതമായി വില്ലന്‍ (നായകന്‍??) കഥാ പാത്രത്തിലൂടെയാണ് ചതിയുടെയും കൊലപാതകത്തിന്റെയും കഥ വികസിക്കുന്നത്.കൊലപാതകിയെ പ്രേക്ഷകന് പരിചയപ്പെടുത്തുകയും കൂട്ടുകാരില്‍ നിന്നും അയാള്‍ എങ്ങനെയല്ലാം രക്ഷപ്പെടും എന്നതാണ് ക്ലൈമാക്സിലേക്ക് നയിക്കുന്നത്.അലോഷി,സണ്ണി,മുരുകന്‍,ടോമി,ബഷീര്‍,ബാലകൃഷ്ണ,സറീന,ജെന്നിഫെര്‍ എന്നീ എട്ടു കഥാപാത്രങ്ങളാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്,അതില്‍ പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച ടോമി ഈപ്പന്‍ എന്ന കഥാപാത്രമാണ് മികച്ചു നിന്നത്.പ്രശാന്തിന്‍റെ പ്രകടനവും പ്രശംസനീയമാണ്.അലോഷിയെ അവതരിപ്പിച്ച അസിഫ് അലി സെന്റിമെന്റല്‍ ആകുമ്പോള്‍ കുറച്ചു മെന്‍റല്‍ ആകുന്നോഎന്നൊരു സംശയം.മറ്റു കഥാ പാത്രങ്ങളൊക്കെ ശരാശരിയില്‍ ഒതുങ്ങി.

“മങ്കാത്ത”യില്‍ പ്രേക്ഷകര്‍ അനുഭവിച്ച ഒരു ത്രില്ലിംഗ് ഈ ചിത്രത്തില്‍ കിട്ടാതെ പോയി..യുക്തിരാഹിത്യം ഇടയ്ക്കിടെ തല പോക്കുന്നുണ്ട് ചിത്രത്തില്‍..പുരുഷ മേല്‍ക്കോയ്മയും നിറഞ്ഞു നിക്കുന്നു..നായകന്‍റെ കാമുകിയും മറ്റൊരുത്തന്റെ ഭാര്യയുമായ നായികയെ നായകന് വേണ്ടി കന്യകയാക്കി നിര്‍ത്തിയ സ്ഥിരം കാഴ്ച നമുക്ക് ഇതിലും കാണാം!!നായികയുടെ കന്യകാത്വം നഷ്ടപ്പെട്ടാല്‍ നായകന്‍ നായികയെ ചിലപ്പോള്‍ സ്വീകരിച്ചില്ലങ്കിലോ എന്ന് തിരക്കഥാകൃത്ത് ഭയന്ന് കാണും!!!!!

ചിത്രത്തിലെ ഗാനങ്ങള്‍ അത്ര മികച്ചതായില്ല.തുടക്കത്തിലേ “ഉന്നം നോക്കി എറിയടാ” എന്ന പാട്ട് കേട്ടപ്പോള്‍ ശരിക്കും ഉന്നം നോക്കി എറിയാന്‍ തോന്നി…!! ക്യാമറയും എഡിറ്റിങ്ങും നല്ല രീതിയില്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്.

ചിത്രം ഒരു ത്രില്ലെര്‍ ആണെങ്കിലും ഇടയ്ക്കിടയ്ക്ക് യുക്തി ഭദ്രത ഇല്ലായ്മയും മേല്ലപ്പോക്കും ചിത്രത്തെ തളര്‍ത്തുന്നു.ആര് ആരെ എപ്പോ വെടി വെക്കും എന്നത് പ്രേക്ഷകന് ഊഹിക്കാവുന്നതേ ഉള്ളൂ..അത് കൊണ്ട് തന്നെ സിബി മലയിലിന്‍റെ ഉന്നം പലപ്പോഴും ലകഷ്യത്തില്‍ കൊള്ളാതെ പോയി..എന്നിരുന്നാലും ജോണി ഗദ്ദാര്‍ കാണാത്ത പ്രേക്ഷകര്‍ക്ക്‌ അമിത പ്രതീക്ഷയില്ലാതെ രണ്ടര മണിക്കൂര്‍ കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഉന്നം.പക്ഷെ ഇടയ്ക്കിടെ ഒരു ഉണ്ട ഒരേ ഒരു ഉണ്ട പ്രേക്ഷകന്‍റെ നെഞ്ചിലേക്കും വെച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും…

Advertisements

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: