ഗൂഗിളിനോടെന്താ നിങ്ങള്‍ക്കൊരു ചിറ്റമ്മ നയം….!!!


ഇവരെയൊക്കെ അറിയും അല്ലേ.. …ആണുങ്ങളില്‍ ആണായ മെയില്‍ സര്‍വീസ് പ്രമാണി -ജി മെയില്‍,ദി എയ്ജിംങ്,ബട്ട് ഫിയര്‍ലസ് ബൂസ്റ്റ് ടൈക്കൂണ്‍ -ഓര്‍ക്കുട്ട്,അപ്കമിംഗ് ടെറര്‍ -ഗൂഗിള്‍ പ്ലസ്സ്,ദി റിയല്‍ കോള്‍ഡ് ബ്ലഡഡ് -ബ്ലോഗ്ഗര്‍ ,ദി മോസ്റ്റ് ഡ്രെഡഡ് സെല്‍ഫ് സ്റ്റൈല്‍ വാര്‍ലോഡ് -പിക്കാസ വെബ്‌ ആല്‍ബംസ്,പിന്നെ വീഡിയോ ഷെയറിങ്ങിലെ കറ്റാസ്ട്രോഫിക് ഡോണ്‍ -യൂ ടൂബ് , കരുത്തന്‍മാര്‍ ഒത്തിരിയുണ്ടായിട്ടും ഗൂഗിളിനു ഇപ്പൊ നല്ല കാലമല്ല.

എല്ലാവര്‍ക്കും ഗൂഗിളിനോട് ഒരു ചിറ്റമ്മ നയമാണ് ഉള്ളത്..!!!ആരും അങ്ങനെ ഗൂഗിളിന്‍റെ പ്രോടക്ട്സ് ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.!!

ജി മെയിലിന്‍റെ കാര്യം പറയുകയാണെങ്കില്‍ നമ്മള്‍ വിചാരിക്കുന്ന മെയില്‍ ഐ ഡി കിട്ടാത്തത് പലരെയും യാഹൂ വിലേക്ക് അടുപ്പിക്കുന്നു എന്നതാണ്.ഇത് ഉപഭോക്താക്കളുടെ ഗണ്യമായ കുറവിന് കാരണമായി വിധഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

“പക്ഷെ ഓര്‍ക്കുട്ടിന്റെ കാര്യമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട.”

“അതെന്താ”

“അന്നൊരു ശനിയാഴ്ചയായിരുന്നു..”. “പക്ഷേ, ഓര്‍ക്കുട്ട് ഉപഭോക്താക്കള്‍ക്ക് അതത്ര നല്ല ശനിയാഴ്ചയായിരുന്നില്ല. കാരണം, ലക്ഷക്കണക്കിന് ഓര്‍ക്കുട്ട് അക്കൗണ്ടുകളിലേക്ക് ‘ബോം സബാഡോ!’ എന്ന പേരില്‍ ശനിയാഴ്ച ഒരു വൈറസ് പടര്‍ന്നു…”

“ഊയിന്റമ്മോ…!!!!”
“ഓര്‍ക്കുട്ടിലൂടെ പടരുന്ന അനേകംവൈറസുകളില്‍ ഒന്നായിരുന്നു അത്.. . ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഉപഭോക്താക്കള്‍ ‘ആക്രമിക്കപ്പെടാന്‍’ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതില്ല എന്നതായിരുന്നു..!!!!”

“എന്നിട്ട്..!!!”

“എന്നിട്ടെന്ത്..അതോടെ ഒര്‍ക്കുട്ടിന്റെ കട്ടേം പടോം മടങ്ങി…”

“ഈശ്വരാ…!!!!”

“പിന്നെ ഫേസ് ബുക്ക്‌ അടിച്ചു കേറിയതോടെ ഓര്‍ക്കുട്ടിനെ വാര്‍ഡില്‍ നിന്നും ഐ സി യു വിലേക്ക് മാറ്റി…”

“ഞാനിതെങ്ങനെ സഹിക്കും…ങ്ങീ… ങ്ങീ… ങ്ങീ..!!!”

ഫേസ് ബുക്ക്‌ ഇടിച്ചു കേറിയതോടെ സമനില തെറ്റിയ മൊതലാളിമാര്‍ ഗൂഗിളിന്‍റെ കൂടെ ഒരു പ്ലസും ചേര്‍ത്ത് ഗൂഗിള്‍ പ്ലസ്‌ തുടങ്ങി. ഫേസ് ബുക്കിനെ തകര്‍ക്കും എന്ന സ്വപ്നവുമായാണ്( എന്ത് നല്ല മനോഹരമായ നടക്കാത്ത സ്വപ്നം) സംഭവം തുടങ്ങിയത്.ആദ്യമാദ്യം ഇന്‍വിട്ടെഷന്‍ കിട്ടിയ ഭാഗ്യവാന്‍(???) മാര്‍ക്ക് മാത്രമേ അതില്‍ ജോയിന്‍ ചെയ്യാന്‍ പറ്റുകയുള്ളായിരുന്നു…
പക്ഷെ പിന്നീടൊരിക്കല്‍ ഗൂഗിളില്‍ നോക്കിയപ്പോള്‍ ദാക്ണ് “ദിങ്ങിട്..ദിങ്ങിട്..നോക്കിയേ..ദിതിലൂടെ പോയാമതി..”എന്നൊക്കെ പറഞ്ഞു കൊണ്ട് ഒരു ഏരോ മാര്‍ക്ക് നേരെ ഗൂഗിള്‍ പ്ലസ്സിലേക്ക്..!!! ആര്‍ഭാടമാക്കിയവര്‍ പിന്നീട് ആളുകളെ വിളിച്ചു കേറ്റാന്‍ തുടങ്ങി..!!!! ഗൂഗിള്‍ പ്ലസ്സിന്റെ ആയുധം വീഡിയോ കോളിംഗ് ആയിരുന്നു, അതറിഞ്ഞ ഫേസ് ബുക്ക് സ്കയിപിനെ വലവീശിപ്പിടിച്ച് അതും ഒപ്പിച്ചു..അങ്ങനെ അതിനും ഒരു തീരുമാനമായി…ഗൂഗിള്‍ പ്ലസ്സ് ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് ഓര്‍ക്കുട്ട് ഒന്ന് അഴിച്ചു പണിഞ്ഞാല്‍ മതിയായിരുന്നു.പക്ഷെ ഗൂഗളിനു ഓര്‍ക്കുട്ടിനോട് ഒരു ചിറ്റമ്മ നയമാണ് ഉള്ളത് എന്ന് തോന്നുന്നു..”അശോകന്‍ പാല് കുടിക്കണ്ടാ അശോകന് ക്ഷീണമാവാം” എന്ന് പറയുന്നത് പോലെ…!!
പക്ഷെ ഗൂഗിള്‍ പ്ലസ്സ് പറഞ്ഞു : “കലങ്ങിയില്ലാ…”

ബ്ലോഗ്ഗിങ്ങിന്റെ കാലമൊക്കെ കഴിഞ്ഞു..എങ്കിലും ബ്ലോഗ്ഗെറിന്റെ പ്രധാന എതിരാളി വേര്‍ഡ്പ്രസ്സ് ആണ്.വേര്‍ഡ്‌ പ്രസ്സിന്റെ ക്ലാസ്സ്‌ ലുക്ക്‌ ആണ് മിക്കവരെയും വേര്‍ഡ്‌ പ്രസ്സിലേക്ക് അടുപ്പിക്കുന്നത്.മൈക്രോ ബ്ലോഗിങ്ങ് സൈറ്റ് ആയ ട്വീട്ടെറ് വന്നതോടെ ബ്ലോഗ്ഗെരിനു വീണ്ടും ക്ഷീണമായി.ഇതിനിടയില്‍ ഗൂഗിള്‍ തന്നെ ഗൂഗിള്‍ ബസ്സും ഗൂഗിള്‍ വേവും ഇറക്കിയങ്കിലും ബസ്സില്‍ ആള് കേറാഞ്ഞതും വേവിനു വേവ് പോരാഞ്ഞതും വിനയായി.

പിന്നെയുള്ളത് ഫോട്ടോ ഷെയറിംഗ് സൈറ്റ് ആയ പികാസ ആണ്.പികാസക്ക് ഒരു കാര്യമുണ്ട് നമ്മള്‍ ഗൂഗിളില്‍ എവിടെ ഒരു ഫോട്ടോ ഇട്ടാലും അത് പികാസ്സ യിലോട്ട് കേറിക്കോളും.പക്ഷെ ആര്‍ക്കും പികാസ്സയെ വേണ്ട!! എല്ലാവര്‍ക്കും “ഫ്ലിക്കെര്‍” മതി!!. പക്ഷെ യൂ ടൂബിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ…ഒരു പക്ഷെ ഗൂഗിളിന്‍റെ ഏറ്റവും മികച്ച പ്രോടക്ടും യൂ ടൂബ് തന്നെയായിരിക്കണം. വീഡിയോ കാണാനും ഷെയര്‍ ചെയ്യാനും ഐ ഡി വേണ്ടാ എന്നതും അതിന്‍റെ ഗുണ ഗണമാണ്‌.

എന്നാലും വീഡിയോ ഷെയര്‍ ചെയ്യാന്‍ ഡെയിലി മോഷനും വിമിയോ യും ഉപയോഗിക്കുന്നവരുണ്ട്‌. ഞാന്‍ പറഞ്ഞില്ലേ ചിറ്റമ്മ നയം അല്ലാതെന്താ…!!!!

Advertisements

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: