2012 സിനിമ റിവ്യൂ – 6 “ഓര്‍ഡിനറി”


2011 ന് ശേഷം ഓര്‍ഡിനറി എന്ന സിനിമയുടെ പ്രസക്തി എന്താണ് എന്ന് ചോദിച്ചാല്‍ പറയാനൊന്നുമില്ല.പക്ഷെ രണ്ടര മണിക്കൂര്‍ കണ്ടു ആസ്വദിച്ചു വരാന്‍ കഴിയുന്ന നല്ലൊരു ചിത്രം. തുടക്കത്തില്‍ ചിത്രം ഒരു എക്സ്ട്രാ ഓര്‍ഡിനറി ആകുമെന്ന് തോന്നിപ്പിച്ചെങ്കിലും സ്ഥിരം കെട്ടു കാഴ്ചകളിലേക്ക് വഴിമാറുന്നുണ്ട്, പ്രത്യേകിച്ച് രണ്ടാം പകുതിയില്‍.

പത്തനം തിട്ട ജില്ലയിലെ ഗവി എന്ന മനോഹരമായ പ്രദേശത്തേക്കുള്ള ഒരു കെ എസ് ആര്‍ ടി സി ബസ്‌ സര്‍വീസും അതിലെ ജീവനക്കാരും യാത്രക്കാരും ആണ് കഥാ പശ്ചാത്തലം.കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, അസിഫ് അലി,ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് ബിജു മേനോന്‍ അവതരിപ്പിക്കുന്ന സുകുവിന്‍റെ പാലക്കാടന്‍ സ്ലാങ്ങും തിളക്കമാര്‍ന്ന പ്രകടനവുമാണ്.ചാക്കോച്ചന്‍ തന്‍റെ സ്വത സിദ്ധമായ പ്രകടനം കൊണ്ട് ശ്രധേയമാകുമ്പോള്‍ വ്യത്യസ്ത വേഷവും പ്രകടനവുമായി അസിഫ് അലി കയ്യടി നേടുന്നു.ബാബുരാജിന്‍റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ്.സാള്‍ട്ട് & പെപ്പെറില്‍ നിന്നും കുറെയധികം ഉയരത്തിലേക്ക് പോയിട്ടുണ്ട് ആ നടന്‍.പക്ഷെ രണ്ടാം പകുതിയില്‍ അയാളുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. ഹാസ്യ രംഗങ്ങള്‍ എല്ലാം നല്ല നിലവാരം പുലത്തി.ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ തള്ളിക്കയറ്റം ഇല്ല എന്നത് ആശ്വാസം തന്നെയാണ്.

ഗാനങ്ങളെല്ലാം നിലവാരം പുലര്‍ത്തി.ഗവിയുടെ സൗന്ദര്യം മുഴുവനായും ഒപ്പിയെടുക്കാന്‍ പറ്റിയില്ലെങ്കിലും ചായാഗ്രഹണവും നന്നായി.ഗവിയിലെ തണുപ്പും പ്രദേശത്തിന്‍റെ ഏകദേശ രൂപവും നന്നായി അനുഭവേദ്യമാക്കി.രണ്ടാം പകുതിയില്‍, കൊലപാതകം, സസ്പെന്‍സ് ,വില്ലനെ കണ്ടു പിടിക്കല്‍,പ്രേക്ഷകരെ ഞെട്ടിക്കല്‍ തുടങ്ങിയ സ്ഥിരം കലാ പരിപാടികളെല്ലാം അരങ്ങേറുന്നുണ്ട്.അത് ചിത്രത്തിന്‍റെ മാറ്റ് കുറയ്ക്കുന്നുണ്ട്.ഈ ഒരു കഥ പറയാന്‍ ചുരം കയറി ഗവി വരെ കഷ്ടപ്പെട്ട് കെ എസ് ആര്‍ ടി സി ബസ്സ്‌ ഓടിച്ചു പോകണ്ടാ എന്ന് ചുരുക്കം.ബസ്സ്‌ യാത്രയും ഗവിയും ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രത്തിന് പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ല.എന്നാലും രണ്ടര മണിക്കൂര്‍ കണ്ടുരസിച്ചു ഇറങ്ങാവുന്ന നല്ലൊരു ചിത്രം.സംവിധായകന്‍ സുഗീതിന് അഭിനന്ദനങ്ങള്‍.

Advertisements

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: