2012 സിനിമ റിവ്യൂ – 7 “ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മിഷണര്‍”


ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മിഷണര്‍ – പ്രതാപകാലത്തെ ശിലാവശിഷ്ടങ്ങള്‍

പഴയ വീഞ്ഞ് പഴയ കുപ്പിയിലാക്കി ലേബലും മോഡലും മാറ്റി പ്രേക്ഷക സമക്ഷത്തില്‍ എത്തിച്ച ഷാജി കൈലാസ് തന്‍റെ മുന്‍ കാല പരാജയങ്ങളില്‍ നിന്നും ഒരു പാഠവും പഠിച്ചിട്ടില്ല എന്ന് വ്യക്തമാണ്.പ്രതാപ കാലത്തിന്‍റെ ശിലാവശിഷ്ടങ്ങള്‍ മാത്രമാണ് ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മിഷണര്‍ എന്ന ചിത്രം.പുതുതായി ഒന്നും പറയാനില്ലാത്ത രണ്‍ജി പണിക്കര്‍ സംഭാഷണങ്ങള്‍ക്ക് ഒരു കുറവും വരുത്തിയിട്ടില്ല.മമ്മൂട്ടിയും സുരേഷ് ഗോപിയും വൃത്തിയായി അത് ചെയ്തിട്ടുമുണ്ട് എന്നത് ഒഴിച്ചാല്‍ പ്രേക്ഷകനെ കോള്‍മയിര്‍ കൊള്ളിക്കാന്‍ പറ്റിയ ഒന്നും തന്നെ ഇല്ലാ ഈ ആക്ഷന്‍ ചിത്രത്തില്‍.

പണ്ട് കേരളമായിരുന്നു ജോസഫ്‌ അലെക്സിന്റെയും ഭരത് ചന്ദ്രന്റെയും തട്ടകമെങ്കില്‍ ഇക്കുറി ഡല്‍ഹിയിലാണ്.പ്രധാന മന്ത്രിയും സുരക്ഷ ഉദ്യോഗസ്ഥരും പാകിസ്ഥാന്‍ തീവ്രവാദികളും പിന്നെ നമ്മുടെ കിങ്ങും കമ്മീഷണറും ഇവര് മാത്രമേ ഡല്‍ഹിയിലുള്ളൂ..!!ജോസഫ്‌ അലെക്സിന് ഒരെല്ലല്ല നട്ടെല്ലാണ് കൂടുതല്‍ എന്ന് പറയുന്നുണ്ട്.കിംഗ്‌ എന്ന ചിത്രത്തില്‍ ചെയ്യാനുള്ള അത്രയും ഈ ചിത്രത്തിലില്ല.എന്നാലും പഴയ കിങ്ങില്‍ കണ്ട മമ്മൂട്ടിയെ തന്നെ ഇതിലും കാണാം .ഇംഗ്ലീഷ് സംഭാഷണങ്ങളുടെ വിസ്ഫോടനം, ഡയലോഗ് അസ്സാസിനേഷന്‍ അത് മാത്രമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.ഡയലോഗ് എന്ന് പറഞ്ഞാല്‍ സൌത്ത് ഇന്ത്യയില്‍ അത് മനസിലാക്കിയെടുക്കാന്‍ കഴിവുള്ളവര്‍ ഉണ്ടോ എന്ന് സംശയമാണ്.പോകുമ്പോള്‍ ഒരു ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി കൊണ്ട് പോകുന്നത് നല്ലതായിരിക്കും.

ഭരത് ചന്ദ്രന്‍ പക്ഷെ ഡീസെന്റ്‌ ആണ് നാവെടുത്താല്‍ തെറിയെ പറയൂ….അതും പച്ച മലയാളത്തില്‍..പോടാ പുല്ലേ..തുടങ്ങിയ സ്ഥിരം നമ്പരുകള്‍ പഴയ ഭരത് ചന്ദ്രനെ ഓര്‍മ്മപ്പെടുത്തുന്നു എന്നതല്ലാതെ സുരേഷ് ഗോപിക്കും പുതുതായി ഒന്നും ചെയ്യാനില്ല.അടി ഇടി നാവിട്ടലക്കല്‍ വെടി പുക…കഴിഞ്ഞു ഭരത് ചന്ദ്രന്‍റെ ഹൈ വോള്‍ട്ടേജ് ധാര്‍മിക രോഷം.

സായി കുമാറിന് ചുമ്മാ വേദാന്തം പറയലും ഭസ്മം എടുത്തു എറിയലും മാത്രമാണ് പണി.മറ്റൊരു വില്ലനായ അജയന്‍ ചേര്‍ത്തലയുടെ പ്രകടനം ശ്രദ്ധേയമാണ്.സ്ത്രീ കഥാപാത്രങ്ങള്‍ പേരിനു മാത്രം.ദേവന്‍,റിസബാവ,ബിജു പപ്പന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കേന്ദ്ര അന്വേഷണ എജെന്സിയിലെ രണ്ടു പേരുടെ കൊലപാതകത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്.ആരാണ് കൊന്നത്, എന്താണ് കാരണം എന്നൊക്കെ പ്രേക്ഷകര്‍ക്കറിയാം എന്നിട്ട് പോലും മൂന്നു മണിക്കൂര്‍ വലിച്ചു നീട്ടി വികൃതമാക്കുന്നുണ്ട്‌ ചിത്രത്തെ.കുറ്റാന്വേഷണ രീതിയും,കണ്ടു പിടുത്തങ്ങളും പേരിനു മാത്രം കൊടുത്ത് ഡയലോഗിനു വേണ്ടി സ്പേസ് നല്‍കിയ തിരക്കഥാകൃത്ത് 90കളിലെ ഹാങ്ങ്‌ ഓവറില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല.ഇന്ത്യന്‍ പ്രധാന മന്ത്രിയെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന പാകിസ്ഥാന്‍ തീവ്രവാദികളും അവരെ സഹായിക്കുന്ന ബ്യൂറോക്രസിയും അധികാര മോഹികളും സാമിമാരും ആണ് ചിത്രത്തിലെ വില്ലന്മാര്‍.അവര്‍ക്കെതിരെ നീങ്ങുന്നത്‌ ജോസെഫും ഭരതും.ഈ സാഹസത്തിനു ഇടയില്‍ പത്തു പതിനാറു പേര്‍ കൊല്ലപ്പെടുന്നുണ്ട്!! ഇന്ത്യന്‍ നിയമ വാഴച്ചയെ വെല്ലു വിളിച്ചു ഇവര്‍ നടത്തുന്ന സാഹസങ്ങള്‍ തികച്ചും യുക്തിരഹിതമാണ്.കൊച്ചു കുട്ടികള്‍ക്ക് പോലും പ്രവചിക്കാന്‍ പോന്ന ക്ലൈമാക്സും അതിനോടനുബന്ധിച്ചുള്ള നായകന്മാരുടെ കഥാ പ്രസംഗവും പ്രേക്ഷക വധത്തിലെക്കാണ് കൊണ്ടെത്തിക്കുന്നത്.

ഫാന്‍സിനും പിന്നെ മനസ്സമാധാനത്തോടെ ഇരുന്ന് സിഗരറ്റ് വലിക്കാന്‍ തിയറ്റരില്‍ കയറുന്നവനും മാത്രം ആസ്വദിക്കാവുന്ന ചിത്രം!!

Advertisements

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: