കേരള നിയമസഭയില്‍ മന്ത്രിമാരെ ഉണ്ടാക്കുന്നവിധം!!


ജാതിയോ മതമോ നോക്കാതെ സ്ഥാനാര്‍ഥികളുടെ കഴിവും പ്രവര്‍ത്തി പരിചയവും മാത്രം നോക്കി വോട്ടു ചെയ്യുന്നവര്‍ ആണ് നമ്മളില്‍ പലരും,പക്ഷെ കേരള നിയമ സഭയില്‍ സാമുദായിക സന്തുലനമില്ലാതെ കോണ്ഗ്രസ് സര്‍ക്കാരിനു ഭരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്….

താഴെ പറയുന്ന രീതികളിലൂടെ നമുക്ക് സാമുദായിക സന്തുലനം ഉറപ്പു വരുത്താം :

മൊത്തം മന്ത്രിമാരിലെ എണ്ണത്തില്‍ നിന്നും,ഹിന്ദുക്കള്‍ക്ക് 55%, മുസ്ലിങ്ങള്‍ക്ക്‌ 24% , ക്രിസ്ത്യാനികള്‍ക്ക് 19%,മതമില്ലാത്ത ജീവന്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് 2% എന്നിങ്ങനെ വീതിച്ചു നല്‍കി ആദ്യം സാമുദായിക സന്തുലനം ഉറപ്പു വരുത്താം.ഇനി അഥവാ ഒരു മതത്തിനു മന്ത്രിയാക്കാന്‍ MLA മാര്‍ തികഞ്ഞില്ലങ്കില്‍ മന്ത്രിയാവാന്‍ ആഗ്രഹമുള്ളവര്‍ പ്രസ്തുത മതത്തിലേക്ക് തല്‍ക്കാലം മാറുക.ഉദാഹരണത്തിന് ക്രിസ്ത്യാനികള്‍ക്ക് 19 ശതമാനം തികക്കാന്‍ MLA മാര്‍ ഇല്ലെങ്കില്‍ മന്ത്രിയാവാന്‍ ആക്രാന്തം ഉള്ള ആരെയെങ്കിലും പിടിച്ചു മാമോദീസാ മുക്കി തല്‍ക്കാലം ക്രിസ്ത്യാനി ആക്കുക (അഞ്ചു വര്‍ഷത്തേക്ക് മാത്രം).

പിന്നെ ഈ ശതമാനത്തില്‍ നായന്മാര്‍ക്ക്, ഈഴവന്മാര്‍ക്ക് ,SC ക്കാര്‍ക്ക് ,ST ക്കാര്‍ക്ക് ,യാക്കോബായ, സുറിയാനി, കത്തോലിക്ക് ,മുജാഹിദ് സുന്നി സംഘടനകള്‍ക്ക് (അത് AP സുന്നിക്ക് വേ EK സുന്നിക്ക് റേ) ഇങ്ങനെ വീണ്ടും വീണ്ടും വീതിക്കുക.ഇങ്ങനെ വീതിക്കുമ്പോള്‍ കഴിവോ പ്രവൃത്തി പരിചയമോ അല്ല നോക്കേണ്ടത് പിറന്ന ജാതിയിലും അതിന്റെ സംഘടനയിലും പെട്ടയാളാണോ എന്ന് മാത്രമാണ് നോക്കേണ്ടത്…

ജാതി അടിസ്ഥാനത്തില്‍ സന്തുലനം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ MLA മാര്‍ ഉള്ള ജാതിയിലെ MLA മാരെ വല്ല ഗര്‍ഭക്കേസിലോ മറ്റോ കുടുക്കി രാജി വെപ്പിച്ചു ഒരു ഉപ തെരഞ്ഞടുപ്പിനുള്ള വഴിയുണ്ടാക്കുക.എന്നിട്ട് അതില്‍ ആ ജാതിക്കാരെ നിറുത്തി വല്ല വിധേനയും ജയിപ്പിച്ചടുക്കുക. മതം മാറുന്നത് പോലെ ജാതി മാറാന്‍ പറ്റില്ലല്ലോ..!!!

പക്ഷെ ജാതി മത അടിസ്ഥാനത്തില്‍ മാത്രം സന്തുലനം നടത്തുന്നത് നീതികേടാണ്‌.അത് കൊണ്ട് കേരളത്തില്‍ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലും സന്തുലനം വേണം.മലയാളികള്‍ കൂടുതല്‍ കറുത്തവര്‍ ആയതുകൊണ്ട് ഭൂരിപക്ഷം മന്ത്രിമാരും തൊലി കറുത്തവര്‍ ആയിരിക്കണം.അല്ലെങ്കില്‍ ബ്ലാക്ക്‌ കോമ്പ്ലെക്സ്‌ പിടിച്ചു മന്ത്രിസഭ നാലാം നാള്‍ മൂക്കും കുത്തി വീഴും..!!

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ തീച്ചയായും ജില്ല അടിസ്ഥാനത്തിലും വീതിക്കണം.ഓരോ ജില്ലയ്ക്കും അര്‍ഹതപ്പെട്ട നിലയില്‍ വ്യക്തമായി മന്ത്രിമാരെ കീറി മുറിച്ചു ഉണ്ടാക്കുക. മൊത്തം മന്ത്രിമാരുടെ എണ്ണത്തെ 14 കൊണ്ട് ഹരിക്കുന്നതയിരിക്കും നല്ലത്..പക്ഷെ ഹരിക്കുമ്പോള്‍ ശിഷ്ടം വരാതെ നോക്കണം!!

കഴിഞ്ഞിട്ടില്ല, ഇനിയും വീതിക്കാനുണ്ട് ,കഷണ്ടി ഉള്ളവര്‍-കഷണ്ടി ഇല്ലാത്തവര്‍,ഉയരം കൂടുതലുള്ളവര്‍–ഇല്ലാത്തവര്‍,കല്യാണം കഴിച്ചവര്‍-കഴിക്കാത്തവര്‍ ,കണ്ണട വെക്കുന്നവര്‍-കണ്ണട വെക്കാത്തവര്‍,വെരിക്കോസ് വെയിന്‍ ഉള്ളവര്‍-ഇല്ലാത്തവര്‍ നിശന്ധതയുള്ളവര്‍ ഇല്ലാത്തവര്‍ അങ്ങനെയങ്ങനെ….

ഇങ്ങനെ എല്ലാ രീതിയിലുള്ള സന്തുലനവും പാലിച്ചു കൊണ്ടായിരിക്കണം മന്ത്രിമാരെ ഒണ്ടാക്കേണ്ടത്..!!

Advertisements

One comment

  1. Male, female…
    Piles ullavar, illathavar…

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: