2012 സിനിമ റിവ്യൂ – 8 “മായാമോഹിനി”


പാവങ്ങളുടെ കമലഹാസന്‍ ആണ് ദിലീപ്, അപ്പോള്‍ മായാമോഹിനി മിനിമം ഒരു ലിറ്റില്‍ അവ്വൈ ഷണ്മുഖി യെങ്കിലും ആവണ്ടേ!!!.ചിത്രം വളരെ രസകരമാണ്,ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അതിപ്രസരം ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു എന്റര്‍ടൈനെര്‍ തന്നെയാണ് മായമോഹിനി.പറഞ്ഞു പഴകിയ കഥയും,ബാലിശമായ ട്വിസ്ടുകളും ചിത്രത്തിന്‍റെ പോരായ്മയാണ്.ചിലയിടങ്ങളിലുള്ള അശ്ലീലത ഓക്കാനം വരുത്തുന്നതുമാണ്.

മയാമോഹിനിയായി അവതരിച്ച ജനപ്രിയ നായകന്‍റെ ശ്രമം പ്രശംസനീയമാണ്.ശബ്ദത്തിലും ഭാവത്തിലും സ്ത്രൈണത വരുത്തുന്നത് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്, പക്ഷെ കാഴ്ചയില്‍ മോഹിനി വില്ലന്മാരെ മോഹിപ്പിക്കുന്നത് പോലെ പ്രേക്ഷകരെ മോഹിപ്പിച്ചോ എന്ന് സംശയമാണ് ,മോഹിനി ഒരു സുന്ദരിയല്ല ഒരു മദാലസയാണ്!!ഈ മദാലസയുടെ ഉദേശ ലകഷ്യങ്ങള്‍ എന്താണ് എന്നതാണ് കഥാ സാരം.

സൂത്രശാലിയായ നായകനും മണ്ടന്‍മാരായ പോലീസുകാരും സ്ത്രീലംബടന്‍മാരായ വില്ലന്‍മാരും അങ്ങനെ പോകുന്നു കഥാപാത്ര സൃഷ്ടികള്‍.നെടുമുടി വേണുവിനും വിജയരാഘവനും ഒന്നും ചെയ്യാനില്ല.ക്ലൈമാക്സിലെ അടിപിടിയും കൊലപാതകങ്ങളുമെല്ലാം കെട്ടുകാഴ്ച്ചയായി.വില്ലന്‍റെ ഗുണ്ടയെ കൊണ്ട് അബദ്ധത്തില്‍ വില്ലനെ കൊല്ലിക്കല്‍,പ്രധാന വില്ലനെ കൊന്നു ക്രെഡിറ്റ് പോലീസ് കാരന് കൊടുത്തു രക്ഷപ്പെടല്‍ എന്നീ സ്ഥിരം കലാപരിപാടികള്‍ തന്നെയാണ് ഇതിലും കാണുന്നത്.

ബാബു രാജും ബിജു മേനോനും ചേര്‍ന്നുള്ള ഹാസ്യരംഗങ്ങള്‍ മികച്ചു നില്‍ക്കുന്നു.ബാബു രാജ് വീണ്ടും അതിശയിപ്പിച്ചപ്പോള്‍ ബിജു മേനോന്‍ സ്വതസിദ്ദ ശൈലിയിലൂടെ തിളങ്ങി.സ്പടികം ജോര്‍ജിന്‍റെ കഥാപാത്രവും ശ്രദ്ധേയമാണ്,മണ്ടത്തരം അല്പം കൂടിപ്പോയോ എന്നൊരു സംശയം, എന്നാലും നന്നായി ചിരിപ്പിച്ചു.സ്പടികം ജോര്‍ജ്,അബൂ സലിം,സാദിക്ക് തുടങ്ങിയ വില്ലന്മാരെ യുദ്ധകാല അടിസ്ഥാനത്തില്‍ കോമേഡിയന്മാര്‍ ആക്കിയ തിരക്കഥാ കൃത്തുക്കള്‍ക്കും സംവിധായകനും അഭിമാനിക്കാം.

Advertisements

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: