നിലവിലെ സാമൂഹിക സാഹചര്യങ്ങളോട് ഒരു പബ്ലിക് ഫിഗറിന്റെ പ്രതികരണം…


സത്യത്തില്‍ എനിക്ക് മനസ്സിലാവുന്നില്ല എന്ത് കൊണ്ടാണ് എനിക്കിത്രയും സൈബര്‍ ആക്ക്രമണം ഉണ്ടാവുന്നത് എന്ന്..!!! ഇതിനും മാത്രം ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്..ഞാന്‍ ഒരു പബ്ലിക് ഫിഗര്‍ ആയിപ്പോയതാണോ…ഞാന്‍ സ്വയം ആയതല്ലല്ലോ..എന്നെ നിങ്ങള്‍ ആക്കിയതല്ലേ..പക്ഷെ അത് എന്നെ മനപ്പൂര്‍വം കരിവാരി തേക്കാനുള്ള ലൈസന്‍സ് ആയി നിങ്ങള്‍ കരുതരുത്..പ്രധാനമായും നിങ്ങള്‍ ഉന്നയിക്കുന്ന കാര്യം ഞാന്‍ സാമൂഹിക പ്രശ്നത്തില്‍ ഇടപെടുന്നില്ല എന്നതാണ്.എന്നാല്‍ ആദ്യമേ ഞാന്‍ ഒരു കാര്യം പറയാം, ഞാന്‍ ഒരു പ്രതികരണ തൊഴിലാളിയല്ല.പ്രതികരിച്ചു കുടുംബം പോറ്റേണ്ട അവസ്ഥ എനിക്കില്ല.പലരും അങ്ങനെ ചെയ്യുന്നുണ്ടാവും ഓരോ പ്രതികരണത്തിനും ആയിരങ്ങള്‍ വാങ്ങിക്കുന്നവരുണ്ട്..പക്ഷെ എന്നെ അതിനു കിട്ടില്ല…ഞാന്‍ ഒരു പബ്ലിക് ഫിഗര്‍ ആണെങ്കിലും ഞാനും ഒരു മനുഷ്യനല്ലേ..എനിക്കും ഇല്ലേ വികാരങ്ങളും വിചാരങ്ങളും..!!

സഖാവ് ടി പി യുടെ കൊലപാതകത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയോടോ താന്‍ എന്നൊരുത്തന്‍ എന്നോട് ചോദിച്ചു…ആക്ച്വലി എനിക്ക് പ്രതികരിക്കാന്‍ പേടിയായിട്ടല്ല..പക്ഷെ ഒരു ഭയം..!!പിന്നെ എന്‍റെ പ്രതികരണവും തേടി ഒരു പത്രക്കാരാണോ ടി വി ക്കാരനോ എന്‍റെ മുറ്റത്ത്‌ വന്നിട്ടില്ല പിന്നെ ഞാനെങ്ങനെ പ്രതികരിക്കും..ദിവസവും രാത്രി ന്യൂസില്‍ പ്രതികരിക്കാന്‍ തൊഴിലാളികളെ കിട്ടുമ്പോള്‍ അവര്‍ എങ്ങനെ എന്റെ അടുത്ത് വരും…പ്രതികരണം തൊഴിലാക്കിയവര്‍ തലങ്ങും വിലങ്ങും മാറി മാറി ഓരോ ചാനലില്‍ ഓരോ തരത്തില്‍ പ്രതികരിക്കുന്നില്ലേ..അത് പോരെ…ഞങ്ങള്‍ കുറച്ചാളുകള്‍ എന്തിനു പ്രതികരിക്കണം..?? പിന്നെ ഗത്യന്തരമില്ലാതെ പ്രതികരിച്ച ഒരു സൂപ്പര്‍ താരത്തിന്‍റെ അവസ്ഥ എന്താണ് അദേഹം ഇപ്പോള്‍ എന്‍റെ കൂടെ ഓണ്‍ലൈന്‍ ഇടങ്ങിളില്‍ പരിഹസിക്കപ്പെടുകയാണ്…!!

പിന്നെ പെട്രോള്‍ വില വര്‍ധന..ഞാന്‍ പ്രതികരിച്ചില്ല സത്യമാണ്.അതിനൊരു കാരണമുണ്ട് എന്‍റെ ട്വിറ്റെര്‍ അക്കൗണ്ട്‌ ആരോ ഹാക്ക് ചെയ്തു പോയി..പിന്നെ ഞാന്‍ എങ്ങനെ പ്രതികരിക്കും..!!പിന്നെ പാചകവാത വില വര്‍ധന..ഇതിലൊക്കെ ഞാന്‍ എന്ത് പ്രതികരിക്കാനാണ്..വീട്ടിലുള്ള സ്ത്രീകള്‍ ആണ് പ്രതികരിക്കേണ്ടത്..അവരാണ് നാട് റോഡില്‍ അടുപ്പ് കൂട്ടേണ്ടത്‌..പിന്നെ പീഡനം..അതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമല്ലേ…അതിലൊക്കെ ഞാന്‍ എന്ത് പറയാനാണ്..അതൊക്കെ പരദൂഷണം എന്ന വിഭാഗത്തിലാണ് പെടുന്നത്, പരദൂഷണം പറയാന്‍ എന്നെ കിട്ടില്ല പറഞ്ഞേക്കാം..അതെ പോലെ മുല്ലപ്പെരിയാര്‍..നോക്കൂ ഞാനൊരു പബ്ലിക് ഫിഗര്‍ ആണ്..ഞാന്‍ ഇവിടെ ബ്ലെഡി മല്ലൂസിന്‍റെ ഇടയില്‍ മാത്രമല്ല അറിയപ്പെടുന്നത്..മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഞാന്‍ കേരളത്തിന്‌ അനുകൂലമായി പ്രതികരിച്ചാല്‍ ജയലളിതാമ്മ എന്നെ കുറിച്ച് എന്ത് വിചാരിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..

പിന്നെ, ഞാന്‍ പ്രതികരിക്കാറില്ല എന്ന് മാത്രം പറയരുത്..ഞാന്‍ പ്രതികരിച്ചിട്ടുണ്ട്…സന്തോഷ്‌ പണ്ഡിറ്റ്‌ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ചില്ലേ..കാസനോവ സിനിമയെ പറ്റി ഞാന്‍ പ്രതികരിച്ചില്ലേ..പിന്നെ സ്റ്റാര്‍ സിങ്ങര്‍ വിവാദ ജഡ്ജുമെന്റില്‍ ഞാന്‍ പ്രതികരിച്ചില്ലേ…പാന്‍ മസാല നിരോധിച്ചപ്പോള്‍ ഞാന്‍ പ്രതികരിച്ചില്ലേ…പിന്നെ സാംസ്കാരിക നായകന്മാരുടെ പരിപാടിയില്‍ ബിരിയാണിക്ക് ഉപ്പു കൂടിപ്പോയത്തില്‍ ഞാന്‍ പ്രതികരിച്ചില്ലേ…

പ്രതികരിച്ചില്ല എന്ന് മാത്രം പറയരുത്…ഇനിയും ഞാന്‍ ഇത് പോലുള്ള സാമൂഹിക പ്രശ്നത്തില്‍ പ്രതികരിക്കും..സത്യായിട്ടും പ്രതികരിക്കും..

എന്ന്
അബ്ദുല്‍സലാം
ബുര്‍ജു ഘലീഫ ഫ്ലാറ്റ്
ദുഫായ്

Advertisements

2 comments

  1. rajeev raveendran · · Reply

    hmmm, fine, but could have added more

Comment Here

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: